
തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് അംഗമായ അരുണും മാതാവ് വത്സലയും വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വീടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.Vakkom Grama Panchayat member and mother found dead at home
തനിക്കെതിരായ വ്യാജ കേസുകളിൽ മനംനൊന്ത് അരുൺ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ നാലുപേരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ജാതി അടിസ്ഥാനത്തിലുള്ള കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിൽ പറയുന്നു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് പോലും ലഭിക്കാത്ത നിലയിലായിരുന്നുവെന്നും, പാസ്പോർട്ട് പുതുക്കാൻ കഴിയാതെ താൻ മാനസികമായി സമ്മർദ്ദത്തിലായിരുന്നുവെന്നുമാണ് കുറിപ്പിലെ പരാമർശങ്ങൾ.
അരുൺ കോൺഗ്രസ് അംഗമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.