
പാലക്കാട് പൊല്‍പ്പുള്ളിയിൽ കഴിഞ്ഞ ദിവസം കാറിന് തീപിടിച്ച് വാഹനവും പൊട്ടിത്തെറിച്ചുണ്ടായ ദാരുണ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ മരിച്ചു.Palakkad car accident: Four-year-old girl dies while undergoing treatment
അമ്മ എൽസി മാർട്ടിൻ (40) ഉൾപ്പെടെ മക്കളായ അലീന (10), ആൽഫിൻ (6), എമി (4) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മൂവർക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റതായാണ് റിപ്പോര്‍ട്ടുകൾ. എൽസിയുടെ മൂത്തമകൾ അലീനയ്ക്കും എൽസിയുടെ അമ്മ ഡെയ്സിക്കും നിസാര പരിക്കുകളുണ്ട്. ഇവർ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ്. ഗുരുതരമായ നിലയിലായിരുന്ന കുട്ടികളെയും എൽസിയെയും ഇന്നലെ രാത്രി ഒൻപതിന് കൊച്ചിയിലെ മെഡിക്കൽ സെൻറർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപകടം ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നടന്നത്. സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി, മക്കളെക്കൊണ്ട് പുറത്ത് പോകാനായി മാരുതി 800 കാർ സ്റ്റാർട്ട് ചെയ്തതോടെ ഉടൻ തന്നെ തീപിടിച്ചു. ഏറെ നാളായി ഉപയോഗിക്കാതിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്. അപകടസമയത്ത് എൽസിയും കുട്ടികളും കാറിന് പുറത്തായിരുന്നു.
അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ തീയണച്ച് ഈ കുടുംബത്തെ ആശുപത്രിയിലെത്തിച്ചത്. കാറിനുള്ളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന്റെ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടായും അപകട കാരണം ആയിരിക്കാമെന്ന സംശയവും ഉണ്ട്, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
നേരത്തെ ഭർത്താവിന്റെ മരണത്തെത്തുടർന്ന് ഞെട്ടലിലായിരുന്ന എൽസിയുടെ കുടുംബം, ഇതിനുമേൽ മറ്റൊരു ദുരന്തം നേരിടേണ്ടിവന്നിരിക്കുകയാണ്. ഏകദേശം ഒന്നര മാസം മുൻപാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ അന്തരിച്ചത്. അതിന് ശേഷം അവധി എടുത്ത് വീട്ടിലായിരുന്ന എൽസി, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വീണ്ടും ആശുപത്രിയിലെ ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെയാണ് വീണ്ടും മറ്റൊരു ദുരണം എൽസിയെയും കുടുംബത്തെയും തേടിയെത്തിയിരിക്കുന്നത്.