
കോഴിക്കോട്: നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് ഒരാൾ മരിച്ചു. കുന്നുമ്മൽ സ്വദേശിയായ ഇ.പി. ലത്തീഫാണ് അപകടത്തിൽ മരിച്ചത്.One person died after a sunshade collapsed on a house under construction
അപകടം ഇന്ന് ഉച്ചയ്ക്കായിരുന്നു. സൺഷെയ്ഡിന് ബലം കൂട്ടാനായി ഘടിപ്പിച്ചിരുന്ന പലക മാറ്റുന്നതിനിടെയാണ് കോൺക്രീറ്റ് ഭാഗം തകരുകയും ലത്തീഫിന്റെ മേൽ വീഴുകയും ചെയ്തത്. ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.