തിരുവനന്തപുരം: സംസ്ഥാന കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസ് അസിസ്റ്റൻറ് ആയ വയനാട് സ്വദേശി ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലസ്ഥാനത്തെ നളന്ദ എൻജിഒ ക്വാർട്ടേഴ്സിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.Minister V. Abdurahman’s office assistant found dead after committing suicide
ബിജു ഭാര്യയോടൊപ്പം ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഓഫീസിൽ കാണാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണിലേക്ക് പ്രതികരണം ലഭിച്ചില്ല. പിന്നീട് ഭാര്യയും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. ഭാര്യ വീട്ടിലെത്തി പരിശോധിച്ചപ്പോൾ അകത്ത് നിന്ന് പൂട്ടിയ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ച ഉടനെ മ്യൂസിയം പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
മരണത്തിന്റെ കാരണം വ്യക്തമല്ല. അസ്വാഭാവിക മരണമായി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബിജുവിന് വ്യക്തിപരവും കുടുംബപരവുമായ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നതാണ് പ്രാഥമിക വിവരം.
