പാലക്കാട്: മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ഷിബു താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം പ്രദേശത്തുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.Mannarkatt teacher found dead in flat
ഇന്ന് രാവിലെയാണ് ഫ്ളാറ്റിലെ മറ്റു താമസക്കാർ ഷിബുവിന്റെ മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരം അറിയിച്ചത്. ഷിബു ഫ്ളാറ്റിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ഇന്നലെ മുതൽ കാണാനില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷിബു കാൽ തെന്നി വീണതാകാമെന്ന നിഗമനത്തിൽ എത്തിട്ടുണ്ട്. തലക്കേറ്റ ഗുരുതര മുറിവ് മരണകാരണമാകാനിടയുണ്ടെന്ന് പൊലിസ് സംശയിക്കുന്നു.
മൃതദേഹം പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടത്തും.
