ചെന്നിത്തല ജവഹര്‍ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ നേഹയെ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിനി മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ സ്കൂളിലെ ശുചിമുറിയിലേക്കുള്ള ഇടനാഴിയില്‍ തൂങ്ങി മരിച്ച നിലയിലാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്.Class 10 student found hanging at school
നേഹ ഇന്നലെ സ്കൂളില്‍ ബാസ്കറ്റ്ബോള്‍ മത്സരത്തിലും രാത്രിയില്‍ നടന്ന നൃത്തപ്രദര്ശനത്തിലും പങ്കെടുത്തതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. മുഴുവന്‍ ദിവസവും സന്തോഷവതിയായിരുന്നു നേഹയെന്ന് സഹപാഠികളും അധ്യാപകരും പറഞ്ഞു. മരണത്തിനുള്ള കാരണം വ്യക്തമല്ല. മാന്നാര്‍ പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
