കല്പറ്റ:വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ജിനേഷ് പി. സുകുമാരനെ ഇസ്രയേലിലെ ജെരുസലമിൽ മരിച്ച നിലയിൽ കണ്ടെത്തി. കോളിയാടി സ്വദേശി ജിനേഷ് കെയര്‍ ഗിവറായി ജോലി ചെയ്യുകയായിരുന്നു.Wayanad native found dead in Israel; suspected suicide after murder
ഒരുമാസം മുൻപാണ് ജോലി ലക്ഷ്യമിട്ട് ഇസ്രയേലിലെത്തിയത്. ജോലിസ്ഥലമായ വീട്ടിൽ കെയർ നല്‍കിയിരുന്ന എൺപതുകാരി സ്ത്രീയെ കൊലപ്പെടുത്തിയതിന് ശേഷം ജിനേഷ് ജീവനൊടുക്കിയതായാണ് പ്രാഥമിക വിവരം.
പ്രായമായ സ്ത്രീയുടെ മൃതദേഹം നിരവധി കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. അതേ വീട്ടിലെ സമീപമുള്ള മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിനേഷിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
