തൃശൂർ: പുതുക്കാട് ടൗണിൽ പിക്കപ്പ് വാൻ ഇടിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ റോഡ് മുറിച്ച് കടക്കവെ വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. വടക്കേതൊറവ് സ്വദേശിനി മാളിയേക്കൽ മോഹനന്റെ മകൾ വൈഷ്ണ (18) ആണ് മരണപ്പെട്ടത്. അപകടത്തെത്തുടർന്ന് പോലീസ് സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.Pudukkottai road accident: Student dies tragically
