കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയുടെ സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മൂവാറ്റുപുഴ കുരിശുപള്ളി റൂട്ടിൽ സ്ഥിതിചെയ്യുന്ന തോട്ടിന് സമീപത്തെ കലുങ്കിനടിയിലായിരുന്നു മൃതദേഹം കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.Body found in Thidanad creek
തോട്ടിൽ തുണി അലക്കാനെത്തിയ സ്ത്രീയാണ് ആദ്യം മൃതദേഹം കണ്ടത്. തുടർന്നാണ് പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചത്. പ്രാഥമിക പരിശോധന പ്രകാരം, മൃതദേഹത്തിന് ഏകദേശം രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്.
പാലക്കാട് സ്വദേശിയായ ലക്ഷ്മണൻ എന്ന കൂലിപ്പണിത്തൊഴിലാളിയുടേത് ആണെന്നാണ് ആദ്യ വിലയിരുത്തൽ. തിടനാട് മേഖലയിലും ചുറ്റുപാടുകളിലുമായി ഈയാൾ ഏറെക്കാലമായി ജോലി ചെയ്തുവരികയായിരുന്നു.
തോടിനരികെയുള്ള കല്ലിൽ ഇരുന്നു മദ്യപിക്കുന്നതിനിടെ മറിഞ്ഞുവീണതാകാം പൊലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
