തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശിയായ സൂരജാണ് മരിച്ചത്.Body of missing student found in Kazhakoottam pond
ചെമ്പഴന്തി ഇടത്തറ കുളത്തിൽ മൂന്ന് പേർ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഇവരിൽ സൂരജാണ് മുങ്ങിപ്പോയത്. പിന്നീട് നടത്തപ്പെട്ട തിരച്ചിലിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കഴക്കൂട്ടം ഫയര്ഫോഴ്സും ചെങ്കല് ചൂളയില് നിന്നെത്തിയ സ്കൂബ സംഘവും ചേര്ന്നാണ് തിരച്ചില് നടത്തിയത്. തുണ്ടത്തില് എംവിഎച്ച്എസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്ത്ഥിയായിരുന്നു സൂരജ്.
