കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചതിനെ തുടര്‍ന്ന് 19കാരന് മരിച്ചു. പാലക്കാട് ചിറ്റൂര്‍ സ്വദേശിയായ ജ്യോതിർ ആദിത്യയാണ് മരണപ്പെട്ടത്.Youth dies after bike hits electric post
അപകടം അങ്കമാലിയിലെ കരയാംപറമ്പ് ദേശീയപാതയില്‍ ആയിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായ പരിക്കുകളേറ്റു. അദ്ദേഹത്തെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
