പാലക്കാട്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റു കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശിയായ ചാത്തംകുളം സുധാകരൻ (42) ആണ് മരിച്ചത്.KSEB employee dies of electrocution while working
കുമരനെല്ലൂർ സർവീസ് സ്റ്റേഷനിനടുത്ത് വൈദ്യുതി പോസ്റ്റിൽ ജോലിചെയ്യുന്നതിനിടയിലാണ് സുധാകരൻ വൈദ്യുതാഘാതമേറ്റത്. അപകടമുണ്ടായ ഉടനെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ അദ്ദേഹത്തെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിൽ അണ്ടർ ലൈൻമാൻ ആയി സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയാണ് സുധാകരൻ.
