പാലക്കാട് : പാലക്കാട് മണ്ണാർക്കാട് ആംബുലൻസിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. അമ്പലപ്പാറ കരടിയോട് സ്വദേശിനിയായ മണികണ്ഠന്റെ ഭാര്യ ബിന്ദുവാണ് പ്രസവത്തിനായി മണ്ണാർക്കാട് ഗവ. ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ തന്നെ പ്രസവിച്ചത്. മണ്ണാർക്കാട് ബസ്റ്റാന്റ് പ്രദേശത്ത് എത്തിയപ്പോൾ പ്രസവം നടന്നുവെങ്കിലും, തുടർന്ന് ആശുപത്രിയിൽ എത്തും മുമ്പേ രാത്രിയോടെ കുഞ്ഞിന് മരണമുണ്ടായി.Adivasi woman’s baby dies after giving birth in ambulance
