
നിറങ്ങളുടെ ആഘോഷമായ ഹോളിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് രാജ്യം. കേരളത്തില്‍ അത്ര വിപുലമായ രീതിയില്‍ ആഘോഷിക്കപ്പെടാറില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ ഹോളിക്ക് വലിയ പ്രാധാന്യമാണുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഹോളി ‘വസന്തോത്സവം’ ആയി ആഘോഷിക്കപ്പെടുന്നു
‘തിന്മയുടെ മേൽ നന്മയുടെ’ വിജയത്തെ സൂചിപ്പിക്കുന്നതിനാൽ ഹോളിക്ക് ഒരു ദിവസം മുമ്പ് നടക്കുന്ന (ഹോളിക ദഹനം) ഹോളിയുടെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ്. ഫാൽഗുന മാസത്തിലെ പൂർണിമ പൗർണ്ണമിയുടെ സന്ധ്യയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്.
ശീതകാല ദിനങ്ങള്‍ക്ക് വിട നല്കി വേനൽക്കാലത്തെ സ്വാഗതം ചെയ്യാനുമായി ആളുകൾ ഹോളിയെ കാണുന്നു.
ഹിന്ദു പുരാണങ്ങളിൽ ‘ഹോളിക’യുടെ കൊല എന്നാണ് ഹോളി അറിയപ്പെടുന്നത്. പ്രഹ്ലാദൻ തന്റെ പിതാവായ ഹിരണ്യകശ്യപുവിന്റെ കൽപ്പനകൾ നിരസിക്കുകയും മഹാവിഷ്ണുവിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഹിരണ്യകശ്യപു അവനെ കൊല്ലാൻ അവളുടെ സഹോദരിയായ ഹോളികയുടെ സഹായം സ്വീകരിച്ചതായി പുരാണങ്ങൾ പഅഗ്നിദേവൻ സമ്മാനിച്ച വസ്ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരം ഹോളിഗയ്ക്കു കിട്ടിയിരുന്നു.
അവർ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. എന്നാൽ, ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്തിയുണ്ടാവൂ എന്നവർ മനസ്സിലാക്കിരുന്നില്ല. വിഷ്ണുവിന്റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ ചെറിയൊരു പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്തു. ഹിരണ്യകശ്യപുവിനെ പിന്നീട് വിഷ്ണുവിന്റെ അവതാരമായ നരസിംഹം കൊലപ്പെടുത്തി. ഇതിന്റെ ഓർമ്മയ്ക്കായി തിന്മയുടെ മേല്‍ നന്മ നേടിയ വിജയം എന്ന നിലയില്‍ ഹോളി ആഘോഷിക്കപ്പെടുന്നു.നിറങ്ങൾ കൊണ്ടുള്ള ആഘോഷം കൂടാതെ, ഈ ദിവസം, ആളുകള്‍ മധുരം നിറഞ്ഞതും സ്വാദിഷ്ടവുമായ പലഹാരങ്ങള്‍ കഴിക്കുകയും പങ്കുവെക്കുകയും ചെയ്യും. പരമ്പരാഗതമായ തണ്ടായി, ഗുജ്ജിയ, മാൽപുവ, പുരാൻ പോളി, ഭാംഗ് എന്നിവ ഹോളി സമയത്തെ സാധാരണ പാനീയങ്ങളായും ഭക്ഷണങ്ങളായും ഉത്തരേന്ത്യയില്‍ പങ്കുവെക്കപ്പെടുന്നു.ഹോളിയില്‍ വളരെ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നാണ് മഥുര. മഥുര ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായി അറിയപ്പെടുന്നതിനാൽ, മഹത്തായ ഹോളി ആഘോഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകമെമ്പാടുമുള്ള ആളുകൾ മഥുരയിലെത്താറുണ്ട്. 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ ആളുകൾ പൂക്കളും നിറങ്ങളും ഉപയോഗിച്ച് ആഘോഷങ്ങളില്‍ പങ്കുചേരുന്നു. ലാത്ത് മാർ ഹോളി’ ആഘോഷിക്കുന്ന ബർസാനയാണ് മറ്റൊരു പ്രശസ്തമായ സ്ഥലം. ഇവിടെ സ്ത്രീകൾക്ക് പുരുഷന്മാരെ വടികൊണ്ട് അടിക്കുന്ന ഒരു പാരമ്പര്യവുണ്ട്, പുരുഷന്മാർ പരിച കൊണ്ട് സ്വയം സംരക്ഷിക്കുന്നു.ദക്ഷിണേന്ത്യയിൽ, ആളുകൾ ഹോളിയിൽ സ്നേഹത്തിന്റെ ദൈവമായ കാമദേവനെ ആരാധിക്കുന്നു. പഞ്ചാബിൽ, ‘ഹോള മൊഹല്ല’ എന്ന പേരിലാണ് ആഘോഷം. ഈ ദിവസം ആളുകൾ അവരുടെ ആയോധന കലകൾ ആളുകള്‍ മുമ്പില്‍ പ്രകടിപ്പിക്കും. രാജസ്ഥാന് നഗരമായ ഉദയ്പൂരിലെ ഹോളി ആഘോഷങ്ങളും ലോക പ്രശസ്തമാണ്.