
1972 ൽ യുഎൻ പൊതുസഭ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചു . “ഒരേയൊരു ഭൂമി” എന്ന മുദ്രാവാക്യത്തിൽ ആദ്യമായി ആഘോഷിച്ചത് 1973 ലാണ് . തുടർന്നുള്ള വർഷങ്ങളിൽ, വായു മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, നിയമവിരുദ്ധ വന്യജീവി വ്യാപാരം, സുസ്ഥിര ഉപഭോഗം, സമുദ്രനിരപ്പ് വർദ്ധനവ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി ലോക പരിസ്ഥിതി ദിനം വികസിച്ചു. കൂടാതെ, ഉപഭോഗ രീതികളിലും ദേശീയ, അന്തർദേശീയ പരിസ്ഥിതി നയങ്ങളിലും മാറ്റം വരുത്താൻ ലോക പരിസ്ഥിതി ദിനം സഹായിക്കുന്നു.
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പരിപാടി ( UNEP ) യുടെ നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഏറ്റവും വലിയ ആഗോള പരിസ്ഥിതി ദിനമായി ലോക പരിസ്ഥിതി ദിനം മാറിയിരിക്കുന്നു, ഇന്നത്തെ ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിൽ 150-ലധികം രാജ്യങ്ങളിലായി വിശാലമായ ആഗോള പ്രേക്ഷകരെ ഉൾപ്പെടുത്തുന്നു.
പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ഓരോ വര്‍ഷവും ഒരോ രാജ്യമാണ് പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുക. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായുള്ള പ്രചരണത്തിന് ഈ രാജ്യം നേതൃത്വം നല്‍കും. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ദക്ഷിണ കൊറിയയാണ് ഇക്കുറി പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം. മലിനീകരണം, ജൈവവൈവിധ്യനഷ്ടം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്ലാസ്റ്റിക്ക് മലിനീകരണം മൂലം കൂടുതല്‍ വഷളാകുന്നു.
പ്രതിവര്‍ഷം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ജല ശ്രോതസുകളിലേക്ക് തള്ളപ്പെടുന്നത്. ലോകത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഇന്ത്യയിലാണെന്നാണ് കണക്കുകള്‍. ഓരോ വര്‍ഷവും 9.3 മുതല്‍ 9.5 ദശലക്ഷം ടണ്‍ വരെ പ്ലാസ്റ്റിക് മാലിന്യമാണ് രാജ്യത്ത് ഉണ്ടാകുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയോടെയാണ് ഈ പരിസ്ഥിതി ദിനത്തെ ലോകം കാണുന്നത്. പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതിവരുത്തി നല്ലനാളേയ്ക്കായി ഒറ്റക്കെട്ടായി നില്ക്കാം എന്ന സന്ദേശത്തോടെയാണ് പരിസ്ഥിതി ദിനം കടന്നുപോകുന്നത്.