
എല്ലാ വർഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ച് വരുന്നു. പുകയില ഉപയോഗത്തിൽ നിന്നും ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പ്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് പുകയില വിരുദ്ധ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപഭോഗം മൂലമുണ്ടാകുന്ന രോഗങ്ങളും മരണങ്ങളും കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.
പുകയില ഉപയോഗിക്കുന്നവരെ പുകയില ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 1987-ൽ ലോക പുകവലി വിരുദ്ധ ദിനം എന്ന പ്രമേയത്തോടെ ലോകാരോഗ്യ സംഘടന (WHO) ലോക പുകയില വിരുദ്ധ ദിനാചരണത്തിന് നേതൃത്വം നൽകി.പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ലോകമെമ്പാടുമുള്ള ആരോഗ്യ അപകടസാധ്യതകൾ പരിഹരിക്കുന്നതിനായി 1998-ൽ WHO പുകയില രഹിത സംരംഭം (TFI) സ്ഥാപിച്ചു. “Unmasking the Appeal: Exposing Industry tactics on tobacco and necotinoproducts” എന്നതാണ് ഈ വിഷയത്തെ പ്രമേയം. പുകയില, നിക്കോട്ടിൻ സംരംഭങ്ങൾ അവരുടെ ദോഷകരമായ ഉൽപ്പന്നങ്ങൾ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന തന്ത്രങ്ങളെ തുറന്നുകാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഇന്നത്തെ പ്രധാന പൊതുജനാരോഗ്യ വെല്ലുവിളികളിൽ ഒന്ന് പുകയില, നിക്കോട്ടിൻ, അനുബന്ധ ഉൽപ്പന്നങ്ങൾ എന്നിവയോടുള്ള ആകർഷണമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ.
പുകവലിച്ചാലും ഇല്ലേലും വില്ലന്‍..
പുകയില ഉപഭോഗം മൂലം പ്രതിവര്‍ഷം എട്ട് ദശലക്ഷം പേര് മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ക്ഷയം, ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, മറ്റ് ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവ പുകയില ഉപയോഗത്തിന്റെ ഫലങ്ങളാണ്. പുകവലിക്കാത്തവരും പുകവലിയുടെ ദുരിതം അനുഭവിക്കേണ്ടി വരുന്നതാണ് ഏറ്റവും സങ്കടകരം. മുതിര്‍ന്നവരില്‍ പരോക്ഷമായ പുകവലി ഹൃദയ-ശ്വാസകോശ സംബന്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിലേക്കും ഇത് വഴിതെല്ക്കുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും ഇതുണ്ടാക്കുന്നു. പൊതുസ്ഥലങ്ങളില്‍ പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നെന്നാണ് കണക്ക്.

ഇതിനിടെ 2008-ല്‍ പുകയിലയുടെ എല്ലാ തരത്തിലുമുള്ള പരസ്യങ്ങളും പ്രചാരണവും ലോകാരോഗ്യ സംഘടന നിരോധിച്ചു. സിഗരറ്റ് വ്യവസായത്തില്‍ ആഗോളതലത്തില്‍ തന്നെ ചൈനയാണ് മുന്നില്‍. 2014-ല്‍ ലോകത്തെ മൊത്തം സിഗരറ്റിന്റെ 30% വും ചൈനയില്‍ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്തെന്നായിരുന്നു കണക്ക്. പരസ്യങ്ങളുടെ നിരോധനത്തിനൊപ്പം ലോക വ്യാപകമായി ബോധവത്കരണ പരിപാടികള്‍ നടത്തിയാണ് പുകയിലയ്ക്കെതിരായ പോരാട്ടം തുടരുന്നത്.
ഉപേക്ഷിക്കുന്നത് എളുപ്പമല്ല..
പുകവലി ഉപേക്ഷിക്കുന്നത് അത്ര എളുപ്പമല്ല. പക്ഷേ അത്തരമൊരു തീരുമാനമെടുക്കാന്‍ ഈ ദിനം എന്തുകൊണ്ടും മികച്ചതാണ്. സിഗരറ്റിനെ ഒഴിവാക്കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല പുകവലി ഉപേക്ഷിക്കുകയെന്ന പ്രക്രിയ. നിങ്ങള്‍ മാനസികമായി നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും അതിജീവിക്കണം. വിത്ത് ഡ്രോവല്‍ ലക്ഷണങ്ങളെ വരുതിയിലാക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളും നിങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ കൗണ്‍സിലിങ്ങും വൈദ്യ സഹായവും വരെ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തേടേണ്ടി വരും. ഒന്നുറപ്പാണ്, പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും ജീവിത നിലവാരവും ആയുസ്സും ഒപ്പം നിങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതവും മെച്ചപ്പെടും.