ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍
നെയ്യാറ്റിൻകരയിൽ അപ്പോളോ മെഡിക്കൽ സ്റ്റോർ അടിച്ചു തകർത്തു. ലഹരിക്ക് പകരം ഉപയോഗിക്കുന്ന മരുന്ന് നൽകാത്തതാണ് പ്രകോപനകാരണം. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചെത്തിയ നാലുപേരുടെ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം ഉണ്ടായത്.സംഘം ആവശ്യപ്പെട്ടത് ഉറക്ക ഗുളികയാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ പറഞ്ഞു. ഡോക്ടർമാരുടെ കുറുപ്പില്ലാതെ മരുന്ന് നൽകിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്. ഫാര്‍മസി അടിച്ചു തകര്‍ത്ത യുവാക്കള്‍ അവിടെയുണ്ടായിരുന്ന ബൈക്കും നശിപ്പിച്ചു.കല്ലെടുത്ത് ഫാര്‍മസിക്ക് നേരെ വലിച്ചെറിയുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.
