കണ്ണൂര്‍ വനിതാ ജയിലില്‍ കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദ്ദനത്തിരയായ നൈജീരിയന്‍ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി. സഹതടവുകാരിയെ അക്രമിച്ചതിന് ഷെറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നൈജീരിയന്‍ പൗരയായ തടവുകാരി കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്തുവെന്നാണ് കേസ്. മര്‍ദ്ദനമേറ്റ തടവുകാരിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
അസാധാരണ വേഗത്തില്‍ സര്‍ക്കാര്‍ ഷെറിന് ശിക്ഷാ ഇളവ് നല്കാന് തീരുമാനമെടുത്തത് വിവാദമായിരുന്നു. ജയിലിലെ നല്ലനടപ്പും മാനസാന്തരവും നിയമപരമായ അര്‍ഹതയും പരിഗണിച്ചാണ് ജയില്‍ മോചനത്തിന് ശുപാര്‍ശ നല്‍കിയതെന്ന് ജയില്‍ ഉപദേശക സമിതി അംഗം പറഞ്ഞിരുന്നു. മന്ത്രിസഭാ ശുപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. ശിക്ഷ കാലയളവിലും മോചന ശിപാര്‍ശയിലും ഷെറിന് രാഷ്ട്രീയ ഉന്നതരുടെ സഹായം കിട്ടിയെന്നാണ് ആരോപണം.