കൊച്ചി : കവർച്ചാസംഘമെന്ന സംശയത്തെ തുടർന്ന് നെറ്റൂരിൽ പോലീസ് ഒരു കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്തു. ഊട്ടിയിൽ നിന്നും മോഷ്ടിച്ച കാർ കടത്തിക്കൊണ്ടു വരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.Suspected robbery gang; Container lorry seized in Kochi
പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തത് രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറിയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നാല് രാജസ്ഥാൻ സ്വദേശികളിൽ മൂന്ന് പേരെ പോലീസ് പിടികൂടിയെങ്കിലും ഒരാൾ ഓടി രക്ഷപെട്ടു.
പുലർച്ചെ 4:30ഓടെയായിരുന്നു പരിശോധന. എന്നാൽ കണ്ടെയ്നറിൽ നിന്ന് കാറൊന്നും കണ്ടെത്താനായില്ല. തുടക്കത്തിൽ എയർ കണ്ടീഷനറും അനുബന്ധ ഉപകരണങ്ങളുമായിരുന്നു കണ്ടെടുത്തത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ പോലീസ് ഗ്യാസ് കട്ടറും കണ്ടെത്തി. കാർ മറ്റു എവിടെയെങ്കിലും ഇറക്കിയിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണം നീങ്ങുന്നത്. പിടിയിലായ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
