മലപ്പുറത്ത് 39 വർഷം മുൻപ് കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതം. മലപ്പുറം വേങ്ങര സ്വദേശിയായ മുഹമ്മദ് അലി നേരിട്ട് വേങ്ങര പൊലിസ് സ്റ്റേഷനിലെത്തിയാണ് കുറ്റസമ്മതം നടത്തിയത്. സംഭവം അറിഞ്ഞതോടെ തിരുവമ്പാടി പൊലീസ് അന്വേഷണം ശക്തമാക്കി.Accused confesses to 39-year-old murder
കുറ്റസമ്മത മൊഴിയിൽ, 1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ട യുവാവിനെ താൻ കൊന്നതാണെന്ന് മുഹമ്മദ് അലി അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ, അതേസമയം സമയത്ത് ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു.
കൃത്യം നടന്നപ്പോൾ പ്രതിക്ക് 17 വയസായിരുന്നു. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണ്. കൊല്ലണം എന്ന് കരുതിയല്ല ചവിട്ടിയത്. തോട്ടിൽ വീണ് രണ്ടു ദിവസം കഴിഞ്ഞാണ് മരിച്ചതായി അറിഞ്ഞത്. പിന്നീട് ഭയന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
മകന്റെ മരണവേദനയാണ് കുറ്റസമ്മതത്തിന് പിന്നിലെന്നും, അതിലൂടെ മനസാക്ഷിയുടെ വെളിപ്പെടുത്തലാണ് ഇയാൾ നടത്തിയതെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ റിമാൻഡ് ചെയ്തു.
