കൊല്ലം: കൊല്ലം കടപ്പാക്കടയിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗർ സ്വദേശി വിഷ്ണുവാണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീനിവാസ പിള്ളയാണ് ആത്മഹത്യ ചെയ്തത്. അഭിഭാഷകനാണ് മരിച്ച ശ്രീനിവാസ പിള്ള .ഇരുവരും മാത്രം വീടിൽ കഴിയുകയായിരുന്നു. വീട്ടിലെ ഹാളിൽ വിഷ്ണുവിന്റെ മൃതദേഹവും സമീപമുള്ള മുറിയിൽ ശ്രീനിവാസപിള്ള തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.Lawyer father commits suicide after killing son
വീട്ടിലേക്ക് എത്തിയ മകളാണ് സംഭവത്തെ കുറിച്ച് ആദ്യം ശ്രദ്ധിച്ചത്. വീട്ടിൽ പ്രവേശിച്ചപ്പോൾ പിതാവിനെയും സഹോദരനെയും മരിച്ച നിലയിലാണ് കാണുന്നത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.
വിഷ്ണുവിന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. ചില ദിവസങ്ങൾ മുൻപ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയതിന് ശേഷം ഇയാൾക്ക് കാൽ പൊട്ടലുണ്ടായിരുന്നുവെന്നും അതിലൂടെ മാനസിക സമ്മർദ്ദം ഭീഷണിയാകാൻ സാധ്യതയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
