ജോധ്പുര്‍ (രാജസ്ഥാന്): സ്ത്രീവേഷം സ്വീകരിച്ച് വര്‍ഷങ്ങളായി പൊലീസിനെ വഞ്ചിച്ച് ഒളിവില്‍ കഴിയുകയായിരുന്നു ദയാശങ്കര്‍ എന്ന അതിക്രമകാരന്. ജോധ്പുരിലെ ലഖാര ബസാറിലെ ഹരിജന്‍ ബസ്തിയിലെ വീടിനുള്ളില്‍ നിന്നാണ് ഇയാളെ പൊലീസ് ജൂണ്‍ 18ന് നാടകീയമായി പിടികൂടിയത്.Rajasthan Police arrest criminal who cheated police by dressing up as a woman
ബിതിയ എന്ന പേരിലാണ് ദയാശങ്കര്‍ പലരും അറിയപ്പെട്ടിരുന്നത്. ആക്രമണവും കവര്‍ച്ചയും ഭീഷണിപ്പെടുത്തലും അടിപിടിയുമുള്‍പ്പെടെ 13 ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയായിരുന്ന ദയാശങ്കര്‍ പൊലീസിന്റെ വാണ്ടഡ് ലിസ്റ്റിലുമുണ്ടായിരുന്നു.
പോലീസിന്റെ കണ്ണില്‍പ്പെടാതിരിക്കാന്‍ ഇയാള്‍ വളരെക്കാലമായി സ്ത്രീ വേഷത്തിലാണ് കഴിഞ്ഞിരുന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ സ്ത്രീകളെ പോലെ സാരിയും ബ്ലൗസും മംഗല്യസൂത്രയും (താലി പോലെയുള്ള ആഭരണം) ദയാശങ്കര്‍ ധരിച്ചിരുന്നു.
പോലീസ് നാടകീയമായും കൃത്യമായും നടത്തിയ തിരച്ചിലിലൂടെയാണ് ഇയാളെ പിടികൂടാൻ സാധിച്ചത് .
