ചേരുവകൾ
കണ്ണിമാങ്ങ ഉപ്പിലിട്ടത് – 1 വലിയ ബൗൾ
(കണ്ണിമാങ്ങയുടെ ഞെട്ട് ചെറിയ രീതിൽ ബാക്കി പൊട്ടിച്ചു കളയുക.എന്നിട്ട് നന്നായി കഴുകിയ ശേഷം വെള്ളം പോകാനായി പരത്തി ഇടുക.തുടച്ച് എടുക്കാം. ഒട്ടും വെള്ള മയം പാടില്ല. അതിനുശേഷം ഒരു കുപ്പിയിലോ ഭരണിയിലോ മാങ്ങ ഇട്ട് കല്ലുപ്പും ഇട്ട് നന്നായി അടച്ചു ഒരു രണ്ട് ആഴ്ച വരെ വയ്ക്കുക ഇടയ്ക്ക് ഒന്ന് കുലുക്കി കൊടുക്കണം അങ്ങനെ മാങ്ങ ചുരുങ്ങി അതിൽ നിന്നും ഉണ്ടാകുന്ന വെള്ളവും വച്ചാണ് കടുമാങ്ങ തയ്യാറാക്കുന്നത്)
മുളകുപൊടി – 10 ടേബിൾ സ്പൂൺ
കടുക് പൊടിച്ചത് – 7 ടേബിൾ സ്പൂൺ
കായം പൊടി – 1 1/2 ഒന്നര ടേബിൾസ്പൂൺ
ഉലുവാപ്പൊടി – 1/2 ടീസ്പൂൺ
നല്ലെണ്ണം – 100 മില്ലി
തയ്യാറാക്കുന്ന വിധം
ഉപ്പുമാങ്ങയുടെ വെള്ളം മാത്രം ഒരു പരന്ന പാത്രത്തിലേക്ക് ആക്കി അതിലേക്ക് കായപ്പൊടി ,മുളകുപൊടി, കടുക് പൊടിച്ചത് എന്നിവ ചേർത്ത് കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഉപ്പുമാങ്ങ ചേർക്കുക. അതിനുശേഷം ഉലുവാപ്പൊടി ചേർത്ത് ഇളക്കുക .അതിലേക്ക് നല്ലെണ്ണ ചേർത്ത് ഇളക്കി നല്ല മുറുക്കമുള്ള അടപ്പുള്ള കുപ്പിയിലോ ഭരണിയിലോ ആക്കി വർഷങ്ങളോളം എടുത്ത് വയ്ക്കാം.
