
ഒമാനിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. ആകെ പത്ത് ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം
വൈസ് പ്രിൻസിപ്പൽ (സ്ത്രീകൾക്ക് മാത്രം), സെക്കന്ററി ഇംഗ്ലീഷ് , പ്രൈമറി ഇംഗ്ലീഷ് (സ്ത്രീകൾ മാത്രം), സെക്കന്ററി കണക്ക് ടീച്ചർ, പ്രൈമാറി മാത്സ് ടീച്ചർ (സ്ത്രീകൾ മാത്രം), സെക്കന്ററി ഫിസിക്സ് ടീച്ചർ, സെക്കന്ററി ഐസിടി ടീച്ചർ, ഫിസിക്കൽ എജ്യുകേഷൻ ടീച്ചർ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രകടനത്തിന്റേയും പ്രവൃത്തിപരിചയത്തിന്റേയും അടിസ്ഥാനത്തിൽ 300 മുതൽ 350 റിയാൽ വരെയാണ് ലഭിക്കുക. താമസവും സൗജന്യമായിരിക്കും. വൈസ് പ്രിൻസിപ്പലിന് 500 റിയാലാണ് ശമ്പളം. അതത് സ്കൂളുകൾ വിസ അനുവദിക്കും. എല്ലാ വർഷവും സൗജന്യ റിട്ടേൺ ടിക്കറ്റും ലഭിക്കും. പ്രിൻസിപ്പലിന് ഫാമിലി വിസയും അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക് https://odepc.kerala.gov.in/job/vice-principal-and-englishphysicsmathscomputer-sciencephysical-education-teachers-required-for-oman.