തൃശ്ശൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പളം 32,560 രൂപ. മെഡിക്കൽ സൈക്യാട്രിയിൽ എംഫിൽ ബിരുദമുള്ള 18നും 41 നും ഇടയിൽ പ്രായമുള്ളവർ മാർച്ച് ആറിന് മുൻപായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
