കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഫോര്‍ ഡവലപ്മെന്റ് ഓഫ് അക്വാകള്ച്ചറിൻ്റെ (അഡാക്) കീഴിലുള്ള പൊയ്യ ഫാമില്‍ ദിവസവേതനാടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നു. ഏഴാം ക്ലാസ് പൂര്‍ത്തിയായ 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. വീശുവല ഉപയോഗിച്ച് മത്സ്യബന്ധനം, നീന്തല്‍, വഞ്ചി തുഴയല്‍ എന്നിവ അറിയുന്നവരായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിലായിരിക്കും തെരെഞ്ഞെടുപ്പ്. യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 28 വൈകീട്ട് നാലിന് മുമ്പ് ഓഫീസില്‍ നേരിട്ട് നല്‍കേണ്ടതാണ്. ഫോണ്‍: 8078030733
