
കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും സംസ്ഥാന ടൂറിസം വകുപ്പിനും കീഴിൽ പുതിയ ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നു. രണ്ടിടത്തും കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ് നടത്തുന്നത്. തസ്തികകളും യോഗ്യതയും ശമ്പളവിവരങ്ങളും താഴെക്കാണാം:New contract appointments in Kerala Tourism Department and KTTC
കെടിടിസി (KTDC) ഒഴിവുകൾ
- അസിസ്റ്റന്റ് കുക്ക്
ഒഴിവുകൾ: 12
യോഗ്യത: പത്താം ക്ലാസ്സ് പാസ്സായിരിക്കണം. കൂടാതെ,
- ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
- കുക്കറിയിൽ എൻസിവിടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ
- തത്തുല്യ യോഗ്യത
- ശമ്പളം: ₹22,000 പ്രതിമാസം
2. ബിൽ ക്ലാർക്ക്
യോഗ്യത: പത്താം ക്ലാസ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത
ശമ്പളം: ₹18,000 പ്രതിമാസം
അവസാന തീയതി: 2024 ജൂലൈ 14
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകൾ – സെക്രട്ടറി തസ്തിക
നിയമനം: കരാർ അടിസ്ഥാനത്തിൽ, 3 വർഷം
യോഗ്യത: താഴെവശം ഏതെങ്കിലും ഒരു ബിരുദം/ബിരുദാനന്തര ബിരുദം
- എം.ബി.എ (ടൂറിസം മാനേജ്മെൻറ് / ടൂറിസം ആൻഡ് ട്രാവൽ)
- എം.ടി.എ (മാസ്റ്റേഴ്സ് ഇൻ ടൂറിസം അഡ്മിനിസ്ട്രേഷൻ)
- ബിരുദം – ടൂറിസം മാനേജ്മെൻറ്
- എം.എ – ട്രാവൽ ആൻഡ് ടൂറിസം
പ്രവൃത്തിപരിചയം
കുറഞ്ഞത് 5 വർഷം, അതിൽ 3 വർഷം മാനേജീരിയൽ തസ്തികയിൽ
പ്രായപരിധി: 2025 ജനുവരി 1ന് 45 വയസിൽ താഴെ (സർക്കാർ മാനദണ്ഡപ്രകാരം ഇളവുകൾ ബാധകം)
ശമ്പളം: ₹60,000 പ്രതിമാസം
തെരഞ്ഞെടുപ്പ്: പരീക്ഷയും അഭിമുഖവും
അവസാന തീയതി: 2024 ജൂലൈ 15
അപേക്ഷിക്കുക: www.keralatourism.org/recruitments
വിശദ വിജ്ഞാപനം: DTPC Notification PDF