
കെ ഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക് ലിമിറ്റഡ്) ജില്ലാ ടെലികോം എക്സിക്യൂട്ടീവ് ജോലി ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാ ടെലികോം എക്സിക്യൂട്ടീവ് തസ്തികകളില്‍ 15 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ നിയമനങ്ങളും കേരളത്തില്‍ തന്നെയായിരിക്കും.Opportunities for B.Tech graduates at K-Phone
ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എന്നാല്‍ പ്രകടനത്തെ അടിസ്ഥാനമാക്കി മൂന്ന് വര്‍ഷം വരെ നിയമനം നീട്ടി നല്‍കാവുന്നതാണ്. ജൂണ്‍ 23 വരെ പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികളുടെ പ്രായപരിധി 40 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 30000 രൂപ ശമ്പളവും എസ്എല്‍എ ലിങ്ക്ഡ് ഇന്‍സെന്റീവ് ആയി 10000 രൂപയും പ്രതിമാസം ലഭിക്കും.
കുറഞ്ഞത് 60% മാര്‍ക്കോടെ ഇസിഇ / ഇഇഇ / ഇഐഎ എന്നിവയില്‍ ബിഇ/ ബി ടെക് ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യൂട്ടിലിറ്റി/ടെലികോം ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും പരിപാലനത്തിലും കുറഞ്ഞത് 3 വര്‍ഷത്തെ പരിചയം ഉണ്ടായിരിക്കണം. നെറ്റ്വര്‍ക്ക് ഓപ്പറേഷന്‍സ് സെന്റര്‍/എന്റര്‍പ്രൈസ് ബിസിനസിലെ പരിചയം അഭികാമ്യം. കെ ഫോണ്‍ റിക്രൂട്ട്മെന്റിന് അപേക്ഷാ ഫീസ് ആവശ്യമില്ല.
ഡോക്യുമെന്റ് വെരിഫിക്കേഷന്, എഴുത്തുപരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ. അപേക്ഷിക്കേണ്ട വിധം www.kfon.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ”റിക്രൂട്ട്മെന്റ് / കരിയര്‍ / പരസ്യ മെനു” എന്നതില്‍ ജില്ലാ ടെലികോം എക്സിക്യൂട്ടീവ് ജോബ് നോട്ടിഫിക്കേഷന്‍ കണ്ടെത്തി അതില്‍ ക്ലിക്ക് ചെയ്യുക. അവസാനം നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്ന് ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. പൂര്‍ണ്ണമായ നോട്ടിഫിക്കേഷന്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുക. നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിശദമായി പരിശോധിക്കുക.
ശേഷം താഴെയുള്ള ഓണ്‍ലൈന്‍ ഔദ്യോഗിക ഓണ്‍ലൈന്‍ അപേക്ഷ / രജിസ്ട്രേഷന് ലിങ്ക് സന്ദര്‍ശിക്കുക. തെറ്റുകളില്ലാതെ ആവശ്യമായ എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിക്കുക. വിജ്ഞാപനത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഫോര്‍മാറ്റിലും വലുപ്പത്തിലും ആവശ്യമായ എല്ലാ രേഖകളും
അപ്ലോഡ് ചെയ്യുക. രജിസ്റ്റര്‍ ചെയ്ത വിശദാംശങ്ങള്‍ ശരിയാണെന്ന് പരിശോധിച്ചതിന് ശേഷം സബ്മിറ്റ് ചെയ്യുക. അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്ത് സുരക്ഷിതമായി സൂക്ഷിക്കുക. ഉദ്യോഗാര്‍ത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാന്‍ ചെയ്ത് വേണം ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യേണ്ടത്. സ്കാന്‍ ചെയ്ത ചിത്രം *JPG ഫോര്‍മാറ്റില്‍ 200KBയില്‍ കുറവായിരിക്കണം. ഒരു വെള്ള പേപ്പറില്‍ ഒപ്പ് രേഖപ്പെടുത്തി, സ്കാന്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം .സ്കാന്‍ ചെയ്ത ചിത്രം *.JPG ഫോര്‍മാറ്റില്‍ 50KBയില്‍ കുറവായിരിക്കണം.