
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാർഗോ വിഭാഗമായ എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസ് ലിമിറ്റഡ് (AAICLAS) വലിയൊരു റിക്രൂട്ട്മെന്റിനാണ് തുടക്കമിട്ടിരിക്കുന്നത്. 393 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) തസ്തികകൾക്കും അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകൾക്കും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുള്ളവർക്ക് ജൂൺ 9 മുതൽ ജൂൺ 30 വൈകിട്ട് 5 മണിയ്ക്കുള്ളിൽ ഔദ്യോഗിക വെബ്സൈറ്റായ aaiclas.aero-യിൽ അപേക്ഷ സമർപ്പിക്കാം.
റിക്രൂട്ട്മെന്റ് വഴി 227 സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ) തസ്തികകളും 166 അസിസ്റ്റന്റ് (സെക്യൂരിറ്റി) തസ്തികകളും നികത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമൃത്സർ (35), വഡോദര (16), ചെന്നൈ (176) എന്നിവിടങ്ങളിൽ സെക്യൂരിറ്റി സ്ക്രീനർമാർക്കും പാറ്റ്ന (23), വിജയവാഡ (24), വഡോദര (9), പോർട്ട് ബ്ലെയർ (3), ഗോവ (53), ചെന്നൈ (54) എന്നിവിടങ്ങളിലായിട്ടാണ് അസിസ്റ്റന്റ് സെക്യൂരിറ്റി വിഭാഗത്തില്‍ അവസരങ്ങളുള്ളത്. ഓരോ വിഭാഗത്തിലേക്കും അപേക്ഷിക്കാന്‍ വേണ്ട യോഗ്യത താഴെ വിശദമായി നല്കുന്നു.
സെക്യൂരിറ്റി സ്ക്രീനർ (ഫ്രഷർ)
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്ന് ബിരുദം, ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് കുറഞ്ഞത് 60% മാർക്കും, എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 55% മാർക്കും ഉണ്ടായിരിക്കണം.
ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, ഹിന്ദി, അല്ലെങ്കിൽ പ്രാദേശിക ഭാഷ വായിക്കാനും സംസാരിക്കാനും കഴിവുള്ളവർ.
പ്രായപരിധി: 2025 ജൂൺ 1-ന് 27 വയസ്സിന് മുകളിലാകരുത്.
ശമ്പളം: ഒന്നാം വർഷം: 30000 രൂപ, രണ്ടാം വർഷം: 32000, മൂന്നാം വർഷം: 34000
അസിസ്റ്റന്റ് (സെക്യൂരിറ്റി)
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ്/യൂണിവേഴ്സിറ്റി/സ്ഥാപനത്തിൽ നിന്ന് 12-ാം ക്ലാസ്, ജനറൽ വിഭാഗത്തിന് 60% മാർക്കും, എസ്സി/എസ്ടി വിഭാഗങ്ങൾക്ക് 55% മാർക്കും ഉണ്ടായിരിക്കണം.
ഭാഷാ പരിജ്ഞാനം: ഇംഗ്ലീഷ്, ഹിന്ദി, അല്ലെങ്കിൽ പ്രാദേശിക ഭാഷ വായിക്കാനും സംസാരിക്കാനും കഴിവുള്ളവർ.
പ്രായപരിധി: 2025 ജൂൺ 1-ന് 27 വയസ്സിന് മുകളിലാകരുത്.
ശമ്പളം: ഒന്നാം വർഷം: 21500 രൂപ, രണ്ടാം വർഷം: 22000, മൂന്നാം വർഷം: 22500