
കുടുംബശ്രീ സംസ്ഥാന മിഷനിൽ ഫിനാൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുബശ്രീ മുഖാന്തിരം നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതിയായ എൻ ആർ എൽ എം പദ്ധതിയുടെ സംസ്ഥാന/ജില്ലാ തലത്തിലുള്ള വരവുചെലവകൾ കൈകാര്യം ചെയ്യുന്നതിലേക്കാണ് ഉദ്യോഗാർത്ഥികളെ നിയോഗിക്കുന്നത്. കൂടാതെ ജില്ലാ മിഷനിലെ അക്കൗണ്ടൻറ്മാരെ ഏകോപിപ്പിച്ച് സാമ്പത്തിക റിപ്പോർട്ടുകളും തയ്യാറാക്കുകയും വേണം. കരാർ നിയമനമാണ്. യോഗ്യത, ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ ഇറിയാം.
ഒരു ഒഴിവാണ് ഉള്ളത്. സിഎ അല്ലെങ്കിൽ സിഎ ഇന്റർമീഡിയറ്റ് അതുമല്ലെങ്കിൽ എംകോം ടാലി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ, അർദ്ധ സർക്കാർ വകുപ്പുകൾ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടൻറായി 5 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്. അക്കൗണ്ടുകളുടെ പരിപാലനത്തിലും സാമ്പത്തിക റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലും പരിചയം ഉണ്ടായിരിക്കണം.
പരീക്ഷാ ഫീസ്-500 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 28 . തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ ശമ്പളമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്-https://cmd.kerala.gov.in/wp-content/uploads/2025/05/Finance-ManagerNRLM.pdf