
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സർക്കിൾ ബേസ്ഡ് ഓഫീസർമാരുടെ (സിബിഒ) നിയമനത്തിനുള്ള ഓൺലൈൻ അപേക്ഷ പ്രക്രിയ ആരംഭിച്ചു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 29 വരെയാണ്. യോഗ്യരും താൽപ്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് sbi.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം. 3,323 ഒഴിവുകൾ നികത്തുക എന്നതാണ് ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
ഓൺലൈൻ ടെസ്റ്റ്, സ്ക്രീനിംഗ്, അഭിമുഖം, പ്രാദേശിക ഭാഷാ പ്രാവീണ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അല്ലെങ്കിൽ ഇന്ത്യാ സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത നേടിയിരിക്കണം. മെഡിസിൻ, എഞ്ചിനീയറിംഗ്, ചാർട്ടേഡ് അക്കൗണ്ടൻസി അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.