
തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റിൽ ഒഴിവ്. അസിസ്റ്റന്റ് സർവ്വീസ് എൻജിനയർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. യോഗ്യത, ശമ്പളം, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങൾ അറിയാം.
ബിഇ അല്ലെങ്കിൽ മെക്കാനിക്കൽ ബിടെക് / ഓട്ടോമൊബൈൽ എഞ്ചിനിയറിങ്. ഏതെങ്കിലും ഓട്ടോമൊബൈൽ വർക്ക്ഷോപ്പിൽ ഹെവി വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ സൂപ്പർവൈസർ ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അപേക്ഷിക്കാനുള്ള ഉയർന്ന യോഗ്യത 32 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 7 ആണ് കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2025/04/Notification.pdf