
കിഫ്ബി ( കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്) ടെക്നിക്കല്‍ റിസോഴ്സ് സെന്ററില്‍ വിവിധ തസ്തികകളിലേക്കായി അപേക്ഷ ക്ഷണിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 29 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ജൂനിയര്‍ കണ്‍സല്‍റ്റന്റ് , ടെക്നിക്കല്‍ അസിസ്റ്റന്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി, പ്രോജക്ട് അപ്രൈസല്‍ മാനേജര്‍, അസിസ്റ്റന്റ്, ടെക്നിക്കല്‍ ഇന്സ്പെക്ഷന് എക്സാമിനര്‍, കണ്‍സല്‍റ്റന്റ് എന്നീ തസ്തികകളിലാണ് നിയമനം.
ഏപ്രില്‍ 23 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. കരാര്‍ നിയമനമായിരിക്കും. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 50 വയസ് വരെയാണ്. ഒഴിവുള്ള തസ്തികകള്‍, യോഗ്യത, പ്രായപരിധി, ശമ്പളം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ പരിശോധിക്കാം. മറ്റ് വിശദാംശങ്ങള്‍ക്ക് www.cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ്
ട്രാന്സ്പോര്ട്ടേഷന്, ജനറല്‍ സിവില്‍ വര്‍ക്സ്, ഇലക്ട്രിക്കല്‍, വിഡിസി, ജിഐഎസ് എന്നിങ്ങനെയുള്ള ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാണ്. ബിടെക് സിവില്‍ / ഇലക്ട്രിക്കല്‍ / മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് അല്ലെങ്കില്‍ ജിയോഇന്‍ഫര്‍മാറ്റിക്സില്‍ എം ടെക് / പിജി ഡിപ്ലോമ എന്നിവയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 37500 രൂപ ശമ്പളം ലഭിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ്
ഇലക്ട്രിക്കല്‍, ബില്‍ഡിങ്-പിഎം ആന്‍ഡ് സി എന്നിങ്ങനെയുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 35 വയസാണ് പ്രായപരിധി. ഇലക്ട്രിക്കല്‍/ സിവില്‍ എന്‍ജിനീയറിംഗ് ബിരുദധാരികളായ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 32,500 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.
ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി
ട്രാന്സ്പോര്ട്ടേഷന്, വിഡിസി, ക്യുഎസി, ബില്‍ഡിങ്സ്/ ജിസിഡബ്ല്യു, ഇലക്ട്രിക്കല്‍ എന്നിങ്ങനെയുള്ള ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി തസ്തികയിലേക്ക് 25 വയസ് പ്രായമുള്ള ഇലക്ട്രിക്കല്‍ / സിവില്‍ / മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും
ടെക്നിക്കല്‍ അസിസ്റ്റന്റ് ട്രെയിനി (എസ്എസ്സി)
സിവില്‍ / എന്വയണ്മെന്റല് എന്‍ജിനീയറിംഗില്‍ ബിരുദവും ബന്ധപ്പെട്ട ഫീല്‍ഡില്‍ എം ടെക്കും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 25 വയസാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 25000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. പ്രോജക്ട് മാനേജര്‍ സിവില്‍ എന്‍ജിനീയറിങ് ബിരുദവും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. 50 വയസാണ് ഉയര്‍ന്ന പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 125000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും.