
തിരുവനന്തപുരം കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രത്തിൽ ജോലി അവസരം. സാനിറ്റേഷൻ സ്റ്റാഫ് തസ്തികയിലെ അഞ്ച് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18390 രൂപ മാസ ശമ്പളം ലഭിക്കും.
യോഗ്യത: അപേക്ഷിക്കുന്നവർ ഏഴാംക്ലാസ് പാസായിരിക്കണം. ഡിഗ്രിയുണ്ടാകാൻ പാടില്ല. കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാസ്ഥാ പനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി വർക്കർ, ഫുൾ ടൈം/പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലെ ജോലിപരിചയം അഭികാമ്യം.
പ്രായം: 2025 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്. ഉയർന്ന പ്രായപരിധിയിൽ ഇളവില്ല. അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അപേക്ഷ : വെബ്സൈറ്റിലുള്ള അപേക്ഷാ മാതൃക പുരിപ്പിച്ച് നേരിട്ടോ ഇ-മെയിലായോ തപാൽവഴിയോ സമർപ്പിക്കാം.
വിലാസം: കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, ഫോറ സ്റ്റ് ഹെഡ്ക്വാർട്ടേഴ്സ്, വഴുതക്കാട് (പിഒ), തിരുവനന്തപുരം – 695014. ഇ-മെയിൽ ഐഡി: errckottoor@ gmail.com. അവസാന തീയതി: ഏപ്രിൽ 15 (5 PM). വെബ്സൈറ്റ്: https://forest. kerala.gov.in