
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന് കീഴിൽ നിരവധി ഒഴിവുകൾ. 63 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കംപ്യൂട്ടർ ടെസ്റ്റ്, ഗ്രൂപ്പ് ടാസ്ക്, ചർട്ട, സ്കിൽ ടെസ്റ്റ്, വ്യക്തിഗത അഭിമുഖം , മെഡിക്കൽ ഫിറ്റ്നസ് പരിശോധന എന്നിവയുടെ എല്ലാം അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ പരിശോധിക്കാം.
മെക്കാനിക്കൽ തസ്തിക-11, ഇലക്ട്രിക്കൽ-17, ഇൻസ്ട്രുമെന്റേഷൻ-6, കെമിക്കൽ-1, ഫയർ ആന്റ് സേഫ്റ്റി-28 എന്നിങ്ങനെയാണ് ഒഴിവുകൾ. അതത് മേഖലയിൽ 3 വർഷത്തെ റെഗുലർ ഡിപ്ലോമയാണ് യോഗ്യത. ജനറൽ വിഭാഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 25 വയസാണ്. മറ്റ് വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുകളുണ്ട്.
അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
കരിയർ പേജ്-https://www.hindustanpetroleum.com/ ലോഗിൻ ചെയ്യുക. ‘റിക്രൂട്ട്മെന്റ് ഫോർ പ്രൊഫൈൽ ഓഫ് എൻജിനിയറിങ്’ എന്ന ഭാഗത്ത് ക്ലി്ക് ചെയ്യുക. മറ്റൊരു പേജിലേക്ക് പ്രവേശിക്കും. ഇവിടെ വൺ ടൈം രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യണം. ഇമെയിൽ ഐഡിയും പാസ്വേഡും ജനറേറ്റ് ചെയ്യാൻ ആവശ്യമായ വിവരങ്ങൾ സമർപ്പിക്കുക. അതിനുശേഷം ഈ മെയിൽ ഐഡിയും പാസ്വേഡും ഉപയോഗിച്ച് എച്ച്പിസിഎൽ വെബ്സൈറ്റിൽ കയറാം. ഇവിടെ ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കണം.ആവശ്യമായ രേഖകൾ കൂടി സമർപ്പിച്ചതിന് ശേഷം അപേക്ഷ ഫീസ് ഓൺലൈനായി അടക്കാം. അപേക്ഷ ഫോം തുടർന്നുള്ള ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് എടുത്ത് സൂക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 30,000 മുതൽ 1,20,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക. പരീക്ഷ ഫീസ് ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് 1180 രൂപയാണ്. മറ്റ് വിഭാഗങ്ങൾക്ക് ഫീസ് ഇല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30 ആണ്. കൂടുതൽ വിവരങ്ങൾക്ക്-https://www.hindustanpetroleum.com/