ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവക്കാനുള്ള പദ്ധതികളെക്കുറിച്ച് സൂചന നല്കി അമേരിക്കന്‍ കമ്പനിയായ ടെസ്ല. ഇതിന്റെ ഭാഗമായി നിയമന പ്രക്രിയകളും ആരംഭിച്ചിട്ടുണ്ട്. ടെസ്ല സിഇഒ ഇലോണ്‍ മസ്കും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് നീക്കം.
‘ലിങ്ക്ഡ്ഇനി’ല്‍ വന്ന ജോബ് പോസ്റ്റില്‍ ടെസ്ല മുംബൈയിലും ഡല്‍ഹിയിലുമായി 13 തസ്തികകളിലേക്കാണ്? ഉദ്യോഗാര്‍ഥികളെ തേടുന്നത്. സര്‍വീസ് ടെക്നീഷ്യന്‍സ്, കസ്റ്റമര്‍ എന്‍ഗേജ്മെന്റ് മാനേജേഴ്സ്, ഡെലിവറി ഓപറേഷന്‍സ് സ്പെഷലിസ്റ്റ്സ് തുടങ്ങിയ പോസ്റ്റുകളിലേക്കാണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
