റെക്കോർഡുകൾ തിരുത്തി കുറിച്ച് സ്വർണവില വീണ്ടും മുകളിലേക്ക്. ഗ്രാമിന് 105 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിനു ഇന്ന് വർധിച്ചത് 840 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 62,480 രൂപയാണ്. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവില 62000 കടക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് പവന് വില ആദ്യമായി 60,000 കടന്നത്. ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില നേരിയ തോതിൽ കുറഞ്ഞിരുന്നു. 320 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ സ്വർണനിരക്ക് തിരിക്കെ കയറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇന്ന് ഒരു പവന് സ്വര്‍ണം ആഭരണം വാങ്ങുന്നവര്‍ക്ക് 70,000 രൂപ വരെ ചെലവ് വന്നേക്കും. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോഴാണ് ഈ വിലയിലേക്ക് എത്തുക. ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ പണിക്കൂലി ഇനിയും കൂടും. പുതിയ സാഹചര്യത്തില്‍ ആഭരണ വില്‍പ്പനയില്‍ കുറവ് വന്നേക്കുമെന്ന് കരുതുന്നു.പുതുവർഷത്തിൽ സ്വർണവില കുതിച്ചുയരുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിച്ചിരുന്നത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ട്രംപിന്റെ നികുതി നയം ആഗോള വ്യാപാര യുദ്ധത്തിന് വഴിവെച്ചേക്കാമെന്നുള്ള ആശങ്കയാണ് സ്വർണവിലയെ ഉയർത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6455 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമൊന്നും ഇല്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്.
