
ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിൽ ലോക കോടീശ്വര പട്ടികയിൽ ഇടം നേടിയിരുന്ന അനിൽ അംബാനി ഇന്ന് സാമ്പത്തിക പ്രതിസന്ധിയിലൂടെയും നിയമപ്രശ്നങ്ങളിലൂടെയും കടന്നുപോകുകയാണ്. ഈ സാചര്യത്തിലാണ് അംബാനിക്ക് ആശ്വാസം നൽകിക്കൊണ്ട് കാനറാ ബാങ്കിന്റെ നടപടി.Relief for Anil Ambani; Canara Bank removes fraud label
അംബാനിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചിരുന്ന റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതായി കാനറാ ബാങ്ക് ബോംബെ ഹൈക്കോടതിയിൽ അറിയിച്ചു. 2017-ൽ അനുവദിച്ച 1,050 കോടി രൂപയുടെ വായ്പ ദുരുപയോഗം ചെയ്തെന്നാണ് നേരത്തെ ബാങ്കിന്റെ ആരോപണം, അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തട്ടിപ്പ് വിഭാഗത്തിലാക്കിയതെങ്കിലും ഇപ്പോൾ അത് പിന്‍വലിച്ചിരിക്കുന്നു.
ബോംബെ ഹൈക്കോടതിയിൽ ഈ വിഷയത്തിൽ അനിൽ അംബാനി സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കാനറാ ബാങ്ക് ഈ നിലപാട് വ്യക്തമാക്കിയത്. റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശം അനുസരിച്ച്, ഒരു അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കേണ്ടതുണ്ടെന്നും, അംബാനിയുടെ വാദം പര്യാപ്തമായി കേൾക്കാതിരുന്നതിൽ കാനറാ ബാങ്ക് വീഴ്ചവ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.
ഇതിനിടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ഇപ്പോഴും റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ വായ്പകളെ ‘തട്ടിപ്പ്’ വിഭാഗത്തിൽ തുടരുന്നുണ്ട്. നിലവിൽ അനിൽ അംബാനി കമ്പനിയുടെ ഡയറക്ടർ അല്ല.