ഡല്‍ഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അക്കൗണ്ടുകളില്‍ നിന്നും പണം മുന്‍കൂര്‍ പിന്‍വലിക്കാന്‍ ഇപ്പോള്‍ കൂടുതല്‍ സാധ്യത. നിലവില്‍ ഒരു ലക്ഷം രൂപയായിരുന്ന പരിധി ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയതായി കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. മുന്‍കൂര്‍ ക്ലെയിമുകള്‍ മൂന്നുദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.EPF advance withdrawal limit increased to Rs 5 lakh
ഏഴ് കോടിയിലധികം അംഗങ്ങളുള്ള ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന്) കോവിഡ് കാലത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഓണ്‍ലൈന്‍ ക്ലെയിം സേവനം ആരംഭിച്ചിരുന്നു. തുടര്‍ന്ന്, രോഗചികിത്സ, വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള അഡ്വാന്‍സ് ക്ലെയിമുകള്‍ക്കും ഈ സംവിധാനം വ്യാപിപ്പിച്ചു.
ഇപ്പോൾ ഈ ക്ലെയിമുകളുടെ പരിധി വർദ്ധിപ്പിച്ചതിലൂടെ അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ സഹായകമാവും. കൂടാതെ, ഈ ക്ലെയിമുകള്‍ മനുഷ്യനായി ഇടപെടാതെ ഓട്ടോ-സെറ്റില്‍മെന്റ് സംവിധാനത്തിലൂടെയാണ് കമ്പ്യൂട്ടര്‍ സ്വയം തീര്‍പ്പാക്കുന്നത്. ഈ നടപടികള്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് നേട്ടമാകുമെന്നുമാണ് മന്ത്രിയുടെ വിശ്വാസം.
