സമീപകാലത്ത് ലോകത്തുണ്ടായ ഏറ്റവും വലിയ പിരിച്ചുവിടലിന് ശേഷം മൈക്രോസോഫ്റ്റ് 300-ലധികം പേരെക്കൂടി പിരിച്ചുവിട്ടു. നേരത്തേ ആറായിരം പേരെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ വിജയത്തിനായാണ് പിരിച്ചുവിടുന്നതെന്നും കമ്പനിയുടെ ഉയര്‍ച്ചയ്ക്കായാണ് അവശ്യ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
2024 ജൂണ്‍ വരെ ഏകദേശം 2,28,00 മുഴുവന്‍ സമയ ജീവനക്കാരുണ്ടായിരുന്നു കമ്പനിയിൽ. ഇവരില്‍ 55 ശതമാനവും അമേരിക്കയില്‍ ജോലിചെയ്യുന്നവരാണ്. കമ്പനിയുടെ ഈ നീക്കം സോഫ്റ്റ് വയര്‍ എഞ്ചിനിയര്‍മാരെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. കമ്പനികള്‍ നിർമിത ബുദ്ധിക്കായി കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നത് പണം ലാഭിക്കുവാനുള്ള ശ്രമങ്ങള്‍ക്ക് അടിവരയിടുന്നതാണ്.കോര്‍പറേറ്റുകള്‍ AI- കേന്ദ്രീകൃത ജോലികള്‍ക്ക് മുന്‍ഗണന നല്‍കുന്നതും പണം ലാഭിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും തൊഴില്‍ മേഖലയെ സാരമായി ഉലയ്ക്കുന്നു.
