
എമ്പുരാൻ വിവാദത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് ആന്റണി പെരുമ്പാവൂർ. സ്വന്തം ഇഷ്ട്ടപ്രകാരമാണ് മാറ്റം വരുത്തിയതെന്നും ഭയമല്ല കാരണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പുരാന്റെ കഥ പൂർണമായും മോഹൻലാലിന് അറിയാം. എമ്പുരാനിൽ വളരെ ചെറിയ മാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എമ്പുരാന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തും. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റിയതായാണ് വിവരം. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമാണെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം.