വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ജീവനക്കാരി മേഘയുടെ മരണത്തില്‍ കാമുകനായ മലപ്പുറം സ്വദേശിക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്. മേഘ ആത്മഹത്യ ചെയ്ത ദിവസം ഇയാളെ ഒന്നിലധികം തവണ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഇരുവരും സംസാരിച്ചു അത്മഹത്യ ഉറപ്പിച്ച് ട്രാക്കില്‍ കയറി. ഈ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പൊലീസ് നടത്തുന്നത്.
യുവതി അവസാനം വിളിച്ചത് ആരെയാണെന്നും എന്ത് കാര്യങ്ങളാണ് സംസാരിച്ചതെന്നും അന്വേഷിക്കും. വിളിച്ച ആളില്‍ നിന്നും പിന്നീട് മൊഴിയെടുക്കും. പേട്ട പോലീസാണ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് ചാക്കയ്ക്കും പേട്ടയ്ക്കും ഇടയിലുള്ള റെയില്‍വെ ട്രാക്കില്‍ മേഘയെ ട്രെയിനിടിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്.
താമസിക്കുന്ന സ്ഥലത്ത് റെയില്‍വേ ട്രാക്കുമില്ല. അതുകൊണ്ടുതന്നെ പേട്ടയിലെ റെയില്‍വേ ട്രാക്കിലേക്ക് എത്താനിടയായ സാഹചര്യം അന്വേഷിക്കണം. ട്രാക്കിലൂടെ മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് പോകുകയായിരുന്നു. ഫോണില്‍ സംസാരിച്ച് കൊണ്ട് വരികയായിരുന്ന മേഘ അതുവഴി വരികയായിരുന്ന ജയന്തി ജനത ട്രെയിനിന് മുന്നില്‍ തല വച്ച് കമിഴ്ന്ന് കിടക്കുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതേ സമയം പ്രണയനൈരാശ്യമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മേഘ ഫൊറന്‍സിക് സയന്‍സ് പഠനപരിശീലനത്തിന്റെ ഭാഗമായി പഞ്ചാബില്‍ പോയപ്പോള്‍ മലപ്പുറം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു.
