കൊച്ചി: രാജീവ് ചന്ദ്രശേഖർ ഇനി ബിജെപി സംസ്ഥാന അധ്യക്ഷൻ.
ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുത്തു. രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനാകും. കോര്‍കമ്മറ്റി യോഗത്തിലാണ് തീരുമാനം. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നിന്ന് മൂന്ന് തവണ രാജ്യസഭയിലെത്തി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക.
