കൊല്ലം: സിഐടിയു പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചടയമംഗലത്ത് ഇന്ന് സിപിഎം ഹർത്താൽ. വേട്ടുവഴി സ്വദേശി സുധീഷ് ആണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ബാറിൽ വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
പേൾ റെസിഡൻസി ബാറിലെ സെക്യൂരിറ്റിയാണ് സുധീഷിനെ കുത്തിയത്. സുധീഷിനൊപ്പമുണ്ടായിരുന്ന ഷാനവാസ്, അമ്പാടി അനി എന്നിവർ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
