കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറങ്ങി. നാമനിർദേശ പത്രിക മാർച്ച് 23 ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്നുമണിവരെ സമർപ്പിക്കാം. വൈകിട്ട് നാലുമണിക്കാണ് സൂക്ഷ്മ പരിശോധന. വോട്ടെടുപ്പും ഫലപ്രഖ്യാപനവും മാർച്ച് 24നാണ്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാളെ കോര്‍ കമ്മിറ്റി വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കോര്‍ കമ്മിറ്റിയില്‍ ആരാണ് നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടതെന്ന് തീരുമാനിക്കും. തിരഞ്ഞെടുപ്പ് നിരീക്ഷകരായിട്ടുള്ള പ്രഹ്ളാദ് ജോഷിയും വാനതി ശ്രീനിവാസനും കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ നാളെ കേരളത്തിലെത്തും
