ആശാവർക്കർമാരുടെ സമരത്തെ സംബന്ധിച്ച് നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ആശമാർ ഉന്നയിച്ച ആവശ്യത്തിന് തങ്ങൾ പിന്തുണ നൽകുന്നുണ്ടെന്നും മുതിർന്ന സിപിഐഎം നേതാവ് എകെ ബാലൻ. സമരത്തിനോടും, സമരക്കാരോടും വിയോജിപ്പ് ഇല്ല. ആശമാരുടെ പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നും എ കെ ബാലൻ പറഞ്ഞു.
ആശമാരുടെ സമരം ആരംഭിച്ചിട്ട് ഇന്നേത്ത് 41 ദിവസം ആയിരിക്കുകയാണ്. സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവർത്തകരായ തങ്കമണി, ശോഭ എന്നിവർ നിരാഹാരവും ഇരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് ആശാപ്രവർത്തകയായ ഷീജയ്ക്ക് നിരാഹാര സമരത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് മറ്റൊരു ആശാപ്രവർത്തകയായ ശോഭ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
