നീണ്ട നാളുകളുടെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവിൽനിന്ന് നാളെ പത്രിക സ്വീകരിക്കും. മത്സരം ഒഴിവാക്കാൻ ഒരാളിൽ നിന്നെ പത്രിക സ്വീകരിക്കാൻ സാധ്യതയുള്ളൂ. നിലവിലുള്ള പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടരുമോ മറ്റാരുടെയെങ്കിലും കൈകളിൽ പദവിയെത്തുമോ എന്നതാണ് പാർട്ടിഘടകങ്ങൾ ഉറ്റുനോക്കുന്നത്. കേരളത്തിൽ വെച്ചുതന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെങ്കിലും നിശ്ചയിക്കുന്നത് പൂർണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാൽ ആരാകുമെന്നതിൽ സംസ്ഥാനത്തെ നേതാക്കൾക്കും ഇതുവരെ സൂചനകളൊന്നുമില്ല. 2020 ഫെബ്രുവരിയിലാണ് സുരേന്ദ്രൻ പ്രസിഡന്റായത്. തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം ഉയർന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വിശ്വസിക്കുന്നു. ആർഎസ്എസ് പിന്തുണയുണ്ടെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. എന്നാൽ, ആദ്യടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രനുപകരം ഇപ്പോൾ ജനറൽ സെക്രട്ടറിയായ എം.ടി. രമേശിന് അനുകൂലസാഹചര്യമാണെന്നാണ് പി.കെ. കൃഷ്ണദാസ് പക്ഷത്തെ നേതാക്കൾ പറയുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാൽ നിലവിൽ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത. ഒട്ടേറെ കാരണങ്ങൾ ശോഭയെ പരിഗണിക്കുന്നതിന് ഇടയാക്കിയെങ്കിലും സമീപകാല തെരഞ്ഞെടുപ്പുകളിലെ മികച്ച പ്രകടനവും ഈഴവ സമുദായ അംഗമെന്ന വിശേഷതയും ആണ് നറുക്ക് വീഴുവാൻ ഇടയാക്കിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ സാമുദായിക വിഭാഗങ്ങളിൽ ഒന്നായ ഈഴവ വിഭാഗത്തിൽ നിന്നുള്ള ശോഭ സുരേന്ദ്രന് വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തോടുള്ള അടുപ്പവും ഗുണമായിട്ടുണ്ട്. ശോഭയിലൂടെ ബിജെപിയിലേക്ക് ഈഴവ വോട്ടുകൾ എത്തിക്കാൻ സാധിക്കുമെന്ന് ദേശീയ നേതൃത്വം കണക്കാക്കുന്നു. കഴിഞ്ഞ ആലപ്പുഴ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അനുഭവവും അത് ചൂണ്ടിക്കാട്ടുന്നതായിരുന്നു. കഴിഞ്ഞ പാലക്കാട് നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു സജീവമായി രംഗത്തുണ്ടായിരുന്നത്. കുമ്മനം രാജശേഖരനും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തിരുന്നു. എന്നാൽ അന്തിമഘട്ടത്തിൽ കെ സുരേന്ദ്രന്റെ നിർദ്ദേശപ്രകാരമായിരുന്നു കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകുന്നത്. ആ തീരുമാനം ആകട്ടെ ബിജെപിക്ക് കനത്ത തിരിച്ചടി നൽകുകയും ചെയ്തു. കൃഷ്ണകുമാറിന് പകരം ശോഭാസുരേന്ദ്രൻ ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ ബിജെപിക്ക് പാലക്കാട് അട്ടിമറി വിജയം സുനിശ്ചിതമായിരുന്നു. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം ശക്തമായ പോരാട്ടമാണ് ശോഭ നടത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിലായിരുന്നു മത്സരം. ശബരിമല വിഷയം കത്തിനിൽക്കുന്ന കാലമായതിനാൽ വോട്ടുവിഹിതത്തിലും വർധനയുണ്ടായി. 2020ൽ കെ സുരേന്ദ്രൻ അധ്യക്ഷനായ ശേഷമാണ് ശോഭ സുരേന്ദ്രനെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുന്നത്. അതുവരെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു ശോഭ. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയോട് അകലം പാലിച്ച് മാറി നിൽക്കുകയായിരുന്നു ശോഭ. പിന്നീട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ് വീണ്ടും അവരെ കോർ കമ്മിറ്റിയിലേക്ക് എത്തിച്ചത്. ഇപ്പോൾ നാല് വർഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പക്ഷേ കടുത്ത വിഭാഗീയത നിലനിൽക്കുമ്പോഴും ഘട്ടത്തിലും ബിജെപിയെ തള്ളിപ്പറയുവാൻ ശോഭാസുരേന്ദ്രൻ തയ്യാറായിട്ടില്ല. പല വിവാദങ്ങളും ഉയർന്നു വന്നപ്പോഴും തന്റെ ചെലവിൽ ബിജെപിയെ തകർക്കുവാൻ അനുവദിക്കില്ല എന്ന മറുപടിയായിരുന്നു അവർ നൽകിയത്. അതായത് പറയുവാനുള്ളത് കൃത്യമായി പാർട്ടിയുടെ വേദികളിൽ തുറന്നടിക്കുന്ന സമീപനമായിരുന്നു അവരുടേത്. ഇതെല്ലം ശോഭയ്ക്ക് അനുകൂല ഘടകങ്ങളാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാപട്ടികയിലെ മറ്റൊരാൾ. കേരളത്തിലെ നേതാക്കളുടെ ഭിന്നത മനസിലാക്കിയ രാജീവ് ചന്ദ്രശേഖർ തെരെഞ്ഞെടുപ്പിന് ശേഷം ഇവിടെ തുടർന്ന് പാർട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കമാണ് നടത്തിയത്. എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള് സംസ്ഥാന പ്രസിഡന്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വവും ആര്‍എസ്എസും ഉള്ളത്. പുതിയ തലമുറയെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവ് വ്
എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്കുന്ന പരിഗണന. കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, കേരളംപോലെ സാക്ഷരതയില്‍ മുന്‍പന്തിയിലുള്ള ഒരു സംസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിനെ പോലെ ഒരു നേതാവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിച്ച് അതിലൂടെ പാര്‍ട്ടിക്ക് വരുന്ന സ്വീകാര്യത ഗുണകരമാകുമെന്നാണ് കരുതുന്നത്.
