ഈ മാസം 24,25 തീയതികളിൽ പ്രഖ്യാപിച്ച അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റി. ബാങ്ക് യൂണിയനുകളും ഇന്ത്യൻ ബാങ്ക് അസോസിയേഷനും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ചീഫ് ലേബർ കമ്മീഷണറാണ് അനുരഞ്ജന ചർച്ച വിളിച്ചത്. തുടർ ചർച്ച ഏപ്രിൽ മൂന്നാം വാരം നടക്കും.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു.
