ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ കൂട്ടം യുവാക്കളും ജോലി തേടി പോവുന്ന ഒരു രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്. എന്നാൽ അന്നം തരുന്ന നാട്ടിൽ ചെന്നും അവരുടെ നിയമങ്ങൾക്ക് അനുസൃതമല്ലാതെ നിയമം തെറ്റിക്കുന്നതും ഇപ്പോൾ വർധിച്ചിട്ടുണ്ട്.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കൃതി വർധൻ സിംഗ് വ്യാഴാഴ്ച പാർലമെന്റിനെ അറിയിച്ച റിപ്പോർട്ട് പ്രകാരം, അടുത്ത കാലങ്ങളിൽ യുഎഇയിൽ 25 ഇന്ത്യക്കാർക്ക് ആണ് വധശിക്ഷ ലഭിച്ചിട്ടുള്ളത്. എന്നാൽ ഈ ശിക്ഷകളൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. വിദേശത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാരുടെ എണ്ണവും വധശിക്ഷ നേരിടുന്നവരുടെ എണ്ണവും സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങൾ രാജ്യസഭയുമായി പങ്കിട്ടത്.
