തിരുവനന്തപുരം: ചീഫ് ജസ്റ്റിസ് ചാന്‍സറായ നിയമ സര്‍വകലാശാല വിസിയെ തിരഞ്ഞെടുക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിയമ പണ്ഡിതരെ ഒഴിവാക്കിയതായി ആക്ഷേപം. മുന്‍കാലങ്ങളില്‍ സേര്‍ച്ച് കമ്മിറ്റിയിലേക്ക് നിയമ പണ്ഡിതന്മാരെയാണ് നിയോഗിക്കുന്നത്. എന്നാല്‍ നിയമ മന്ത്രി പ്രൊ ചാന്‍സിലറായ സര്‍വ്വകലാശാലയുടെ സേര്‍ച്ച് കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയും, ബാര്‍ കൗണ്‍സില്‍ പ്രതിനിധിയും നിയമ മേഖലയിലുള്ളവരല്ല. റിട്ടയേഡ് സര്ജന്, റിട്ടയേര്‍ഡ് കെമിസ്ട്രി അധ്യാപകന് റിട്ടയേര്‍ഡ് എന്‍ജിനീയറിങ് അധ്യാപകന്(UGC പ്രതിനിധി) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. സാങ്കേതിക സര്‍വ്വകലാശാല, കാര്‍ഷിക, ഫിഷറീസ്, വെറ്റ റിനറി, ആരോഗ്യ സര്‍വ്വകലാശാലകളില്‍ വിസി യുടെ നിയമനത്തിന് ശു പാര്‍ശ ചെയ്യുന്ന കമ്മിറ്റിയില്‍ അതാത് മേഖ ലയില്‍ പ്രാവീണ്യംഉള്ളവരെയാണ് നിയോഗിക്കാറുള്ളത്.
